ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ബിജെപിയുടെയും കോൺഗ്രസിൻറെയും താര പ്രചാരകർ സംസ്ഥാനത്ത് തുടരുന്നു

മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്.

New Update
i1elf7v4_bihar-election-grid_625x300_03_September_25

പറ്റ്ന: ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്.

Advertisment

വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിൻറെ തിരക്കിലാണ് ഇന്ന് നേതാക്കൾ. വീടുകൾ കയറിയുള്ള പ്രചാരണങ്ങളിൽ ജനകീയ പ്രഖ്യാപനങ്ങളിൽ ഊന്നിയാണ് പ്രചാരണം മുന്നോട്ടുപോകുന്നത്. ബിജെപിയുടെയും കോൺഗ്രസിൻറെയും താര പ്രചാരകർ സംസ്ഥാനത്ത് തുടരുകയാണ്.
 

Advertisment