New Update
/sathyam/media/media_files/2025/02/07/GEmsGrnPjrX2ouBuwPC0.jpg)
പാട്ന: ബിഹാറിൽ പെട്രോൾ പമ്പിൽ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.
Advertisment
ബൈക്കിലെത്തിയ നാലംഗ സംഘമാണ് ഭീകരാന്തരീക്ഷം ശ്രഷ്ടിച്ച് കവർച്ച നടത്തിയത്. ഇന്ധനം നിറയ്ക്കാനെന്ന വ്യാ​ജേന എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഇന്ധനം നിറയ്ക്കുന്നതിനിടെ ഇവർ തോക്ക് ചൂണ്ടി പെട്രോൾ പമ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരന്റെ ബാഗ് ഇവർ തട്ടിയെടുക്കുകയായിരുന്നു.
ബഹളം വെച്ചാൽ വധിക്കുമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയതെന്ന് ജീവനക്കാർ വ്യക്തമാക്കി. മുഖം മറച്ചെത്തിയതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൊലീസ് നടത്തി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us