പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.
സാമൂഹ്യക്ഷേമ പെൻഷൻ 1100 ആക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക പെൻഷനും വര്‍ധിപ്പിച്ചു. 6000 രൂപ ആയിരുന്ന പെൻഷൻ 15000 രൂപയാക്കി ഉയർത്തി .
മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 10,000 രൂപ പ്രതിമാസം നൽകും .നേരത്തെ ഇത് 3,000 ആയിരുന്നു.