/sathyam/media/media_files/2025/08/11/rahul-gandhi-parliament-2025-08-11-20-27-18.jpg)
പറ്റ്ന: വോട്ടുകൊള്ള താൻ തെളിവ് സമേതം പുറത്തുകൊണ്ടുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വോട്ടുമോഷണം പിടിക്കപ്പെട്ടതിനാൽ ഇനി രക്ഷപ്പെടാനാവില്ലെന്ന് പ്രധാനമന്ത്രി മനസിലാക്കിയെന്നും അതിനാലാണ് അദ്ദേഹം മൗനം പാലിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ബിഹാറിലെ മോത്തിഹാരിയിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്‍റെ പരാമർശം.
വോട്ടുകൊള്ള ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും അത് താൻ അനുവദിച്ചുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ അദ്ദേഹത്തിന്റെ വോട്ടുകൊള്ള കൈയോടെ പിടിച്ചതിനാലാണ് അദ്ദേഹം മൗനം പാലിക്കുന്നത്.
എന്നാൽ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർത്തുകളഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ടുകൊള്ളയെന്ന് പറയരുതെന്ന് ചില ബിജെപി എംപിമാർ തന്നോട് പറയുന്നുണ്ടെന്നും ഈ അമ്പ് തീർച്ചയായും ലക്ഷ്യത്തിലെത്തുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.