/sathyam/media/media_files/2025/09/01/photos87-2025-09-01-07-14-08.jpg)
പട്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനം ഇന്ന്.അംബേദ്കർ പാർക്കിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാറാലിയിൽ ഇന്‍ഡ്യ സഖ്യ നേതാക്കൾ അണിനിരക്കും.
'ഗാന്ധിയിൽ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിൽ മാർച്ച് നടത്തും. വോട്ട് മോഷണത്തിനെതിരെ ശക്തമായ മുന്നറിപ്പ് നൽകിയാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
വോട്ട് ചോര്‍' മുദ്രാവാക്യം മുഴക്കി16 ദിവസം നീണ്ടയാത്രയാണ് ഇന്ന് അവസാനിക്കുന്നത്. 25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്.
യാത്രയെത്തിയ ഇടങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമായിരുന്നു. യാത്രയിലുടനീളം കണ്ട ജനസഗരമാണ് യാത്രയുടെ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും ശേഷം, ഗാന്ധിയിൽ നിന്ന് അംബേദ്കറിലേക്ക് എന്നപേരിൽ മാർച്ച് നടത്തി അംബേദ്കർ പ്രതിമയിലും പുഷ്പാർച്ചന നടത്തും. ഒരുമണിയോടെയാകും സമാപന സമ്മേളനം നടക്കുക.
ബിഹാറിലെ വോട്ടർ അധികാർ യാത്ര വിജയമായതിന് പിന്നാലെ വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചിരുന്നു.
ബിഹാറിൽ പരിഷ്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടർ അധികാർ യാത്ര അവസാനിക്കുന്നത്. യാത്ര വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മാറ്റം സൃഷ്ടിച്ച് വലിയ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.