ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/4Lx1JEZJd9RXttpQ191t.webp)
ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെത്തുടര്‍ന്ന് ദിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ചത്രയില്‍ നാലുപേര്‍ ജീവനൊടുക്കി.
Advertisment
കാമുകനൊപ്പം പോയ പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാള്‍ (65), അമ്മ കാളീശ്വരി (45), മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണ് ജീവനൊടുക്കിയത്.
പവിത്രയെ 10 വര്‍ഷം മുന്‍പ് അരവക്കുറിച്ചിയിലേക്കാണ് വിവാഹം കഴിച്ചയച്ചത്. ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ പവിത്ര മക്കളുമായി സ്വന്തം വീട്ടിലേക്കു മടങ്ങി. ഇരുവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഈ സമയത്താണ് പവിത്രയ്ക്ക് മറ്റൊരാളുമായി അടുപ്പം തുടങ്ങിയത്. ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഇതിന് പിന്നാലെ കുട്ടികളെ കൊലപ്പെടുത്തി ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us