ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/Kc2hWhV7syOzbAfHBCE5.jpg)
അമരാവതി: കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
Advertisment
കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ കൂട്ടിയിടിച്ചു.
കാറിലുണ്ടായിരുന്ന പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ അഭിനയരംഗത്തെത്തി. കന്നഡ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയയായത്. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു.