കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ പ​വ​ൻ താ​ക്കൂ​ർ ദു​ബാ​യി​ൽ അ​റ​സ്റ്റി​ൽ. പ്രതിയെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും

New Update
dipd4r6c_pawan-thakur-_625x300_07_September_25

ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിച്ച കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ തലവൻ പവൻ താക്കൂറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നു അധികൃതർ അറിയിച്ചു.

Advertisment

2024 നവംബറിൽ ഡൽഹിയിൽ പിടികൂടിയ 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ കള്ളക്കടത്തിന്റെയും ഈ ആഴ്ച പിടിച്ചെടുത്ത 282 കോടി രൂപയുടെ മെത്ത് ഇടപാടിന്റെ പിന്നിലും താക്കൂർ തന്നെയാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.

ഹവാലയും കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളും നിയന്ത്രിച്ചിരുന്ന ഇയാൾക്കെതിരെ ഇഡി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ആഡംബര ജീവിതം നയിച്ച താക്കൂറിനെതിരെ നിരവധി രാജ്യങ്ങളിൽ കേസുകളുണ്ട്.

Advertisment