സ്വകാര്യ മേഖലയിലെ എല്ലാ വനിതാ ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി : ചരിത്രം തിരുത്തിക്കുറിക്കാൻ കർണാടക

നേരത്തെ 2024-ൽ സർക്കാർ വർഷത്തിൽ ആറ് ആർത്തവാവധി അനുവദിച്ചിരുന്നു. എന്നാൽ പുതിയ നയത്തിലൂടെ ഇത് എല്ലാ മാസത്തേക്കും നീട്ടുകയാണ്.

New Update
periods

ബെംഗളൂരു: വനിതാ തൊഴിലാളികൾക്ക് ആശ്വാസമേകി കർണാടക സർക്കാർ ചരിത്രപരമായ ഒരു നീക്കത്തിനൊരുങ്ങുന്നു.

Advertisment

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന എല്ലാ വനിതാ ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി നിർബന്ധമാക്കുന്ന നയം സർക്കാർ ചർച്ച ചെയ്യും.

സംസ്ഥാന മന്ത്രിസഭ  ഈ ആർത്തവാവധി നയം (MLP) അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 ഈ നയം സമഗ്രമായി അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കർണാടകയായിരിക്കും എന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് അറിയിച്ചു.

നേരത്തെ 2024-ൽ സർക്കാർ വർഷത്തിൽ ആറ് ആർത്തവാവധി അനുവദിച്ചിരുന്നു. എന്നാൽ പുതിയ നയത്തിലൂടെ ഇത് എല്ലാ മാസത്തേക്കും നീട്ടുകയാണ്. കേരളം (ഐടിഐയിലെ വനിതാ ട്രെയിനികൾക്ക് രണ്ട് ദിവസം), ബിഹാർ, ഒഡീഷ (സ

ർക്കാർ ജീവനക്കാർക്ക് 12 വാർഷിക അവധി) തുടങ്ങിയ ചില സംസ്ഥാനങ്ങൾ ചില പ്രത്യേക മേഖലകളിൽ ആർത്തവാവധി നയങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും, പൊതു-സ്വകാര്യ മേഖലയിലെ എല്ലാ വനിതാ തൊഴിലാളികൾക്കും അവധി നിർബന്ധമാക്കുന്ന കർണാടകയുടെ നയം വലിയ സാമൂഹിക പ്രാധാന്യമർഹിക്കുന്നു.

Advertisment