ഡല്‍ഹി: പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം കഴിഞ്ഞ പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ ഡല്‍ഹിയിലെ പമ്പുകളില്‍നിന്ന് ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ കര്‍ശന നടപടി ഇന്ന് (ജൂലൈ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഡീസല്‍ വാഹനങ്ങള്‍ 10 വര്‍ഷം കഴിഞ്ഞാലും പെട്രോള്‍ വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞാലും ഇന്ധനം ലഭ്യമല്ല. ഇതിനായി ഉപയോഗിക്കുന്നത് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ കാമറകളാണ്.
പമ്പുകളില്‍ സ്ഥാപിച്ച കാമറകള്‍ വാഹനത്തിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്യും. വാഹനം പഴക്കമുള്ളതാണെന്ന് തിരിച്ചറിയുമ്പോള്‍, പമ്പ് ഓപ്പറേറ്റര്‍ക്ക് അലേര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ഇന്ധനം നല്‍കില്ല.
നിയമലംഘനം കണ്ടെത്തിയാല്‍ കനത്ത പിഴ, വാഹനത്തിന്റെ പിടിച്ചെടുക്കല്‍, സ്‌ക്രാപ്പ് ചെയ്യല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടാകും.