Advertisment

പന്താണെന്ന് കരുതി കളിച്ചു; ഹൂഗ്ലിയില്‍ പെട്രോള്‍ ബോംബ് പൊട്ടി കുട്ടി മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് പൊട്ടിയത്.

New Update
5465656565

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് പൊട്ടിയത്.

പെട്ടെന്ന്, പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടിക്ക് വലത് കൈ നഷ്ടപ്പെട്ടു.

രാജ് ബിശ്വാസ് എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. രൂപം ബല്ലവ്, സൗരവ് ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹൂഗ്ലി റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സ്ഫോടനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് പ്രാദേശിക ബിജെപി എംപി ലോകേത് ചാറ്റര്‍ജി ആരോപിച്ചു.

Advertisment