പെട്രോൾ പമ്പിൽ പുകവലിക്കുന്നത് തടഞ്ഞു; പ്രകോപിതനായി ബൈക്കിന് തീയിട്ട് യുവാവ്, റായ്പൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബൈക്കില്‍ പെട്രോള്‍ അടിച്ചു കൊണ്ടിരിക്കെ കൂടെയുണ്ടായിരുന്ന യുവാവ് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് അയാളെ തടയാന്‍ ശ്രമിച്ചു.

New Update
Untitled

റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിന്റെ പരാക്രമം മൂലം വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പുകവലിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് സ്വന്തം ബൈക്കിന് തീയിടുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

ബൈക്കില്‍ പെട്രോള്‍ അടിച്ചു കൊണ്ടിരിക്കെ കൂടെയുണ്ടായിരുന്ന യുവാവ് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് അയാളെ തടയാന്‍ ശ്രമിച്ചു.


പുകവലിക്കുന്നത് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ, യുവാവ് കൈവശമുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് പെട്രോള്‍ ടാങ്കിന് സമീപം തീ കൊളുത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ബൈക്കില്‍ തീ പടര്‍ന്നു പിടിച്ചു.


തീ പടരുന്നത് കണ്ടയുടനെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിച്ച് തീയണച്ചു. ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടല്‍ മൂലം തീ ഇന്ധന ടാങ്കുകളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടര്‍ന്നില്ല.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും പൊതുജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത യുവാവിനെതിരെ പോലീസ് കര്‍ശന നടപടിയെടുക്കും.

Advertisment