മയക്കുമരുന്ന് നൽകി 22കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

രണ്ട് രോഗികള്‍ക്ക് ഫിസിയോതെറാപ്പി നല്‍കിയ ശേഷം കാറില്‍ മയക്കുമരുന്ന് കലര്‍ന്ന ശീതളപാനീയം പെണ്‍കുട്ടിക്ക് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
crime

ഡല്‍ഹി: ചെന്നൈയിലെ പെരവാളൂര്‍ പ്രദേശത്തിന് സമീപം വനിതാ ഫിസിയോതെറാപ്പിസ്റ്റ് ഇന്റേണിനെ മയക്കുമരുന്ന് കലര്‍ന്ന ശീതളപാനീയം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. 

Advertisment

സ്വകാര്യ ഫിസിയോതെറാപ്പി സെന്ററിലെ ജീവനക്കാരനാണ് പ്രതി. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തികേയന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.


കാര്‍ത്തികേയന്റെ കീഴില്‍ ഒരു സ്വകാര്യ ഫിസിയോതെറാപ്പി സെന്ററില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു 22 വയസ്സുള്ള വിദ്യാര്‍ത്ഥിനി. ശനിയാഴ്ച, രോഗികളെ കാണാന്‍ വീടുതോറുമുള്ള ഫിസിയോതെറാപ്പി ടൂറില്‍ തന്നോടൊപ്പം പോകാന്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.


രണ്ട് രോഗികള്‍ക്ക് ഫിസിയോതെറാപ്പി നല്‍കിയ ശേഷം കാറില്‍ മയക്കുമരുന്ന് കലര്‍ന്ന ശീതളപാനീയം പെണ്‍കുട്ടിക്ക് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ബോധം വീണ്ടെടുത്ത ശേഷം യുവതി സഹോദരിയോട് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു. കുടുംബം കൊളത്തൂര്‍ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment