/sathyam/media/media_files/2025/09/11/physiotherapi-2025-09-11-14-47-32.jpg)
ഡല്‍ഹി: രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന പദം ഉപയോഗിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) നിര്‍ദേശം.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 'ഡോക്ടര്‍' എന്ന് പേരിന് മുന്‍പില്‍ ചേര്‍ക്കാന്‍ അനുവാദമില്ല.
2025ലെ ഫിസിയോതെറാപ്പിക്കായുള്ള കോംപിറ്റന്‍സി ബേസ്ഡ് കരിക്കുലത്തിലെ വ്യവസ്ഥക്കെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഐ.എ.പി.എം.ആര്‍) ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അയച്ച കത്തില്‍ പറയുന്നു.
ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നത് രോഗികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നും ചിലപ്പോള്‍ തെറ്റായ ചികിത്സയിലേക്ക് നയിക്കുമെന്നും ഡി.ജി.എച്ച്.എസ് അറിയിച്ചു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ പ്രാഥമിക പരിചരണ ദാതാക്കളായിട്ടല്ല മറിച്ച് ഡോക്ടര്‍മാരുടെ റഫറല്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കത്തില്‍ പറയുന്നുണ്ട്. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് മെഡിക്കല്‍ ഡോക്ടര്‍മാരായി പരിശീലനം ലഭിച്ചിട്ടില്ലെന്നും അവരെ അങ്ങനെ അവതരിപ്പിക്കരുതെന്നും ഡി.ജി.എച്ച്.എസ് ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us