/sathyam/media/media_files/2025/12/24/pia-2025-12-24-14-25-51.jpg)
ഡല്‍ഹി: വര്‍ഷങ്ങളായി കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയായി. ഇസ്ലാമാബാദില്‍ നടന്ന കടുത്ത ലേലത്തിനൊടുവില്‍ 135 ശതകോടി രൂപയ്ക്ക് (പാകിസ്ഥാന്‍ രൂപ) ആരിഫ് ഹബീബ് ഗ്രൂപ്പ് ദേശീയ വിമാനക്കമ്പനിയെ സ്വന്തമാക്കി.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിയാനുള്ള പാക് സര്‍ക്കാരിന്റെ നീക്കത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത്. ലേല പ്രക്രിയയില്‍ പങ്കെടുത്ത മൂന്ന് ബിഡ്ഡര്‍മാരില്‍ നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തത്.
ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ലക്കി സിമന്റ്, സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ബ്ലൂ എന്നിവരായിരുന്നു ആരിഫ് ഹബീബിനെ കൂടാതെ ലേലത്തില്‍ പങ്കെടുത്തത്.
തുടക്കത്തില്‍ ആരിഫ് ഹബീബ് ഗ്രൂപ്പ് 115 ശതകോടി രൂപയും ലക്കി സിമന്റ് 105.5 ശതകോടി രൂപയും വാഗ്ദാനം ചെയ്തു. എയര്‍ബ്ലൂവിന്റെ ബിഡ് 26.5 ശതകോടി രൂപ മാത്രമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us