മുംബൈയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചു: പ്രതിഷേധങ്ങൾ വ്യാപകമാകുന്നു

പ്രാവുകളെ തീറ്റുന്നതിനുള്ള നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ മുംബൈ നഗരസഭയോട് (ബിഎംസി) ബോംബെ ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Untitledmotr

ഡല്‍ഹി: മുംബൈ നഗരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് നിരോധനം. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് ഇപ്പോള്‍ ഈ സ്ഥലങ്ങള്‍ വലിയ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

Advertisment

പൊതുസ്ഥലങ്ങളിലും പൈതൃക സ്ഥലങ്ങളിലും പ്രാവുകളെ തീറ്റുന്നതിനുള്ള നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ മുംബൈ നഗരസഭയോട് (ബിഎംസി) ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.


മുംബൈയില്‍ പ്രാവുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പൊതുജനാരോഗ്യ അപകടങ്ങളും പൈതൃക സ്ഥലങ്ങള്‍ക്ക് അവയുടെ കാഷ്ഠം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കോടതി ചൂണ്ടിക്കാട്ടി.

 

Advertisment