/sathyam/media/media_files/2025/02/02/WGulB4BcPVCSFmq4ul3w.jpg)
ഡല്‍ഹി: മഹാ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന നേപ്പാളില്‍ നിന്നുള്ള അഞ്ച് തീര്‍ത്ഥാടകര്‍ വാഹനാപകടത്തില്‍ മരിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ഒരു ഹൈവേയിലാണ് സംഭവം.
ബൈക്കില്‍ ഇടിക്കുന്നത് ഒവിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി ഡിവൈഡറില്‍ ഇടിക്കുകയും അഞ്ച് തവണയോളം മറിയുകയുമായിരുന്നു.
ശനിയാഴ്ച നടന്ന അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
മധുബാനിയിലെ നാലുവരി ബൈപാസില്‍ ഒരു ബൈക്ക് യാത്രികന്‍ തന്റെ മോട്ടോര്‍ സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നും അതേസമയം അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ എസ്യുവി ഈ ബൈക്കില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റികടന്നുപോകുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു
ബൈക്ക് യാത്രികനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഒരു ഡിവൈഡറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എസ്യുവി അഞ്ച് തവണയോളം മറിഞ്ഞ ശേഷം നില്‍ക്കുകയായിരുന്നു.
അപകടത്തിന് ശേഷം ബൈക്ക് യാത്രികന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഒരു കുട്ടിയുള്‍പ്പെടെ മറ്റ് നാല് പേരെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു
ബൈപാസില്‍ ബൈക്ക് യാത്രക്കാര്‍ അഭ്യാസ പ്രകടനം നടത്തുന്നത് സ്ഥിരമാണെന്നും ഇത് പതിവായി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.