ജയ്പൂര്‍: വിമാനം പറത്താന്‍ പൈലറ്റ് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസ് തടഞ്ഞു.
പൈലറ്റ് ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ജയ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിന്റെ സര്‍വ്വീസ് നിര്‍ത്തിവച്ചത്.
മദ്യപിച്ച നിലയില്‍ വിമാനത്താവളത്തില്‍ എത്തിയ പൈലറ്റ് പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തല്‍ഫലമായി വിമാനത്തിന് ഷെഡ്യൂള്‍ ചെയ്ത സമയത്ത് പുറപ്പെടാന്‍ കഴിഞ്ഞില്ല.