ഡല്‍ഹി: രാജസ്ഥാനിലെ ജലവാറില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. അപകടത്തിന് ശേഷം, നിരവധി കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. നാലു കുട്ടികള്‍ മരിച്ചു.
ജലവാര്‍ ജില്ലയിലെ മനോഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പീപ്ലോഡിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര പെട്ടെന്ന് തകര്‍ന്നുവീണു.
ക്ലാസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ അതില്‍ കുടുങ്ങി. അപകടത്തെത്തുടര്‍ന്ന് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.