/sathyam/media/media_files/2025/09/09/piyush-goyal-2025-09-09-12-29-17.jpg)
ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ ഉടൻ ഒപ്പുവയ്ക്കാനിടയില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. മറ്റൊരു രാജ്യവുമായി ബന്ധം വിച്ഛേദിക്കണമെന്ന നിബന്ധനകൾ ഉൾപ്പെടുത്തിയ കരാറുകൾ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“തിടുക്കത്തിലോ തലയിൽ തോക്ക് വെച്ചോ ഉണ്ടാകുന്ന വ്യാപാരകരാർ ഇന്ത്യയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല. പരസ്പര വിശ്വാസം, ദീർഘകാല പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വ്യാപാരനയങ്ങൾ രൂപപ്പെടേണ്ടത്,” എന്നു ഗോയൽ വ്യക്തമാക്കി.
ജർമ്മനിയുമായി സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ബെർലിനിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി മെർസിഡസ്-ബെൻസ് ഗ്രൂപ്പ് സി.ഇ.ഒ ഓല കാലെനിയസുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ നൂതന സാങ്കേതിക വിദ്യകൾ, സുസ്ഥിര വളർച്ച, കമ്പനിയുടെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച നടന്നതായി ഗോയൽ പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us