ഇന്ത്യ - യുഎസ് വ്യാപാര കരാർ കർഷകർക്ക് ഗുണകരമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. കരാർ കർഷകർക്ക് യാതൊരു നഷ്ടവും വരുത്തില്ല. കേരളത്തിലെ സമുദ്ര ഉൽപ്പന്ന കയറ്റുമതിക്കാരും മത്സ്യത്തൊഴിലാളികളും ആഘോഷിക്കുന്നുവെന്ന് പീയുഷ് ഗോയൽ

New Update
piyush-goyal

ഡൽഹി : സുഗന്ധദ്രവ്യങ്ങൾ, ചായ കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ചൂണ്ടിക്കാട്ടി.

Advertisment

ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ ഇന്ത്യയിൽ എത്തില്ല. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് കരാർ. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങൾക്ക് തീരുവ ഇളവ് നൽകില്ല. ചെറുകിട വ്യവസായങ്ങൾക്ക് കരാർ ഗുണം ചെയ്യും. കരാർ കർഷകർക്ക് യാതൊരു നഷ്ടവും വരുത്തില്ല.


കരാർ ഇന്ത്യൻ വ്യവസ്ഥയെ അതിവേഗം മുന്നോട്ട് നയിക്കും. ഇന്ത്യയുടെ കർഷകർ ഇന്ന് ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമാകുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ കൂലി ചെലവ് ഇന്ത്യയുടെ 50 ഇരട്ടി. അമേരിക്കയിലെപ്രതിശീർഷ വരുമാനം 90000 ഡോളർ. ഇന്ത്യയിലേത് 3000 ഡോളർ. അമേരിക്ക കരാറിന് അംഗീകരിച്ചത് ഇന്ത്യയുടെ വലിയ വിജയം. ഇന്ത്യൻ സമുദ്ര ഉൽപന്നങ്ങൾക്ക് ഗുണം ചെയ്യും.

Untitled

കേരളത്തിലെ സമുദ്ര ഉൽപ്പന്ന കയറ്റുമതിക്കാരും മത്സ്യത്തൊഴിലാളികളും ആഘോഷിക്കുന്നുവെന്ന് പീയുഷ് ഗോയൽ പറഞ്ഞു.

സ്റ്റീലിനും അലുമിനിയത്തിനും  എല്ലാ രാജ്യങ്ങൾക്കും യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Advertisment