/sathyam/media/media_files/2026/02/15/untitled-2026-02-15-11-36-20.jpg)
ഇംഫാല്‍: മണിപ്പൂരില്‍ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം നടന്ന വിവിധ ഓപ്പറേഷനുകളിലായി രണ്ട് വനിതാ കേഡര്‍മാരടക്കം അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഫെബ്രുവരി 14-ന് ടെങ്നൗപാല്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് തിരച്ചില്‍ നടന്നത്.
അതിര്‍ത്തി നഗരമായ മോറെയിലെ ഗേറ്റ് നമ്പര്‍ 2-ന് സമീപത്തുനിന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ രണ്ട് വനിതാ അംഗങ്ങളെ പിടികൂടിയത്. ബിഷ്ണുപൂര്‍ സ്വദേശി അകോയിജം സഖേന്‍ബി (23), ഇംഫാല്‍ വെസ്റ്റ് സ്വദേശി ചോങ്തം ഹെംബാബി (17) എന്നിവരാണ് പിടിയിലായത്.
കാക്ചിംഗ് ജില്ലയില്‍ നിന്നുള്ള സോരോഖൈബാം രഞ്ജിത് സിംഗ് (41), ഇംഫാല്‍ ഈസ്റ്റ് സ്വദേശി ഇംഗുദാം ഇംഗോച്ച സിംഗ് (50) എന്നിവരെ വെവ്വേറെ സ്ഥലങ്ങളില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് ഒരു .32 പിസ്റ്റള്‍, അഞ്ച് റൗണ്ട് വെടിയുണ്ടകള്‍, പാര്‍ട്ടി വിസിറ്റിംഗ് കാര്‍ഡുകള്‍, സ്‌കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഖേതിക്‌സ് തോങ്ബാം (19) ഇംഫാല്‍ വെസ്റ്റിലെ സ്വന്തം വീട്ടില്‍ വെച്ച് പിടിയിലായി.
തീവ്രവാദ വേട്ടയ്ക്ക് പുറമെ, ഇംഫാല്‍ വെസ്റ്റിലെ സെക്മായ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വലിയ അളവില്‍ അനധികൃത മദ്യശേഖരവും പോലീസ് പിടിച്ചെടുത്തു. വിവിധ ബ്രാന്‍ഡുകളുടെ വിദേശമദ്യവും ബിയര്‍ കാനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us