അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ

''ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലവില്‍വന്നു,'' യു എക്സില്‍ എഴുതി.

New Update
plane

ഡല്‍ഹി: അഞ്ച് വര്‍ഷത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി പുനഃരാരംഭിച്ചു.

Advertisment

ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. ''ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലവില്‍വന്നു,'' യു എക്സില്‍ എഴുതി.


കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. ഷാങ്ഹായ്-ന്യൂഡല്‍ഹി റൂട്ട് നവംബര്‍ 9 ന് പ്രവര്‍ത്തനം ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.


കോവിഡ്-19 താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന ആദ്യ എയര്‍ലൈനുകളില്‍ ഒന്നായിരിക്കുമെന്ന് ഇന്‍ഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 

Advertisment