2027-ഓടെ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ലക്ഷ്യമിട്ട് ഇസ്രായേൽ; ഏപ്രിലിൽ പുതിയ വിമാന സർവീസുകൾ

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക 'ഫാമിലി ഇ-വിസ' സൗകര്യം ഇസ്രായേല്‍ ഒരുക്കുന്നുണ്ട്. 10 പ്രവൃത്തിദിവസത്തിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാകും.

New Update
Untitled

മുംബൈ: കോവിഡ് മഹാമാരിയും പിന്നാലെ വന്ന യുദ്ധസാഹചര്യങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യന്‍ വിനോദസഞ്ചാര വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ഇസ്രായേല്‍. 2027-ഓടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 69,000 കടക്കുമെന്ന് ഇസ്രായേല്‍ ടൂറിസം മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment

2019-ല്‍ 65,100 ഇന്ത്യന്‍ സഞ്ചാരികളാണ് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാവുകയും പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയും ചെയ്താല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് ഇസ്രായേല്‍ ടൂറിസം മന്ത്രാലയത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ഗാലിത് ഹോഫ്മാന്‍ പറഞ്ഞു.


2026 ഏപ്രിലില്‍ ഇസ്രായേലി വിമാനക്കമ്പനിയായ ഇസ്രയര്‍ ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. കൂടാതെ അര്‍ക്കിയ എയര്‍ലൈന്‍സ് ഗോവ, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണനയിലാണ്. നിലവില്‍ എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.

ഇസ്രായേലിന്റെ ആഗോള വിനോദസഞ്ചാര വിപണിയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയെയും ദക്ഷിണ കൊറിയയെയും പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി.

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക 'ഫാമിലി ഇ-വിസ' സൗകര്യം ഇസ്രായേല്‍ ഒരുക്കുന്നുണ്ട്. 10 പ്രവൃത്തിദിവസത്തിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാകും.


നിലവില്‍ മെട്രോ നഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും അടുത്ത വര്‍ഷത്തോടെ ടയര്‍-2 നഗരങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇതിനോടകം പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.


തീര്‍ത്ഥാടകര്‍ക്ക് പുറമെ കുടുംബങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍, ഹണിമൂണ്‍ ദമ്പതികള്‍ എന്നിവരെ ആകര്‍ഷിക്കാനാണ് ഇസ്രായേല്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. 2024-ല്‍ 9,600 പേരും 2025-ല്‍ 12,500 പേരും ഇന്ത്യയില്‍ നിന്ന് ഇസ്രായേല്‍ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍.

Advertisment