/sathyam/media/media_files/2026/01/28/ajit-pawar-2026-01-28-15-28-30.jpg)
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേർ കയറിയ ലിയർജെറ്റ് 45എക്‌സ്ആർ വിമാനം (വിടി-എസ്എസ്‌കെ) ഇന്നു രാവിലെ എട്ടേമുക്കാലിനടുപ്പിച്ച് പൂനെയ്ക്കടുത്ത ബരാമതിയിലെ ചെറിയ വിമാനത്താവളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ വീണു തകർന്നതിനു പ്രധാനകാരണം വിമാനത്താവളത്തിൽ ആ നേരത്തുണ്ടായിരുന്ന കാലാവസ്ഥയാകാനാണ് സാധ്യത.
ചെറിയ മുടൽമഞ്ഞു മൂലം കാഴ്ചാദുരം കുറവായിരിക്കുമ്പോൾ, ലാൻഡു ചെയ്യാമെന്ന് തീരുമാനിച്ചത് അപകടത്തിന് രംഗമൊരുക്കുകയും, ലാൻഡിങ്ങിനായി, സുരക്ഷിതമല്ലാത്ത ഉയരത്തിലും വേഗത്തിലും റൺവേയെ സമീപിച്ചത് അപകടം ഉറപ്പാക്കുകയും ചെയ്തിരിക്കാം.
/filters:format(webp)/sathyam/media/media_files/2026/01/28/flight-2026-01-28-16-46-20.jpg)
ഏതിനം വിമാനമാണെന്നതൊഴിച്ച്, ബാക്കിയെല്ലാ കാര്യങ്ങളും മറയ്ക്കാൻ ട്രാക്കിങ് സൈറ്റുകൾക്ക് മുൻകൂർ നിർദ്ദേശം നൽകിയിരുന്ന (മിക്ക പ്രൈവറ്റ് ജെറ്റുകളും ചെയ്യുന്നതുപോലെ തന്നെ), വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നത് രാവിലെ 8.10 ന് ആയിരുന്നു.
ബാരാമതി റൺവേയിലേക്ക് രാവിലെ 8.38ന് ലാൻഡിങ്ങിനായി ഇറങ്ങിവന്ന വിമാനം വീണ്ടും പറന്നുകയറി ചുറ്റിപ്പറന്നു വന്ന്, ട്രാക്കിങ് സൈറ്റുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് 8.41നും.
കാണാതാകുന്ന 8.41 ന്, 153 നോട്ടസായിരുന്നു വിമാനത്തിന്റെ വേഗം. റൺവേയുടെ അറ്റത്തു നിന്നുള്ള അകലം 11 കിലോമീറ്ററും. വിമാനം താഴേക്കിറങ്ങിക്കൊണ്ടിരുന്നത്, മിനിറ്റിൽ 448 അടി എന്ന തോതിലും.
![]()
തറനിരപ്പിൽ നിന്ന് വെറും 800 അടിപ്പൊക്കത്തിലായിരുന്നു, വിമാനം അപ്പോൾ. (ട്രാക്കിങ് സൈറ്റുകൾ കാണിക്കുന്ന 2600 അടി, സമുദ്രനിരപ്പിൽ നിന്ന്, ബാരാമതിയുടെ ഉയരമായ 1800 അടിയും കൂട്ടിച്ചേർത്തതാണ്).
വിമാനം മൂന്നു ഡിഗ്രി ചെരിവിലും, മിനിറ്റിൽ 300 അടി എന്ന തോതിലുമാണ് താഴേക്കിറങ്ങി വരേണ്ടിയതെന്ന അംഗീകൃത സുരക്ഷാ മാനദണ്ഡം അതേപോലെ പാലിച്ചാൽ, ബാരാമതിയിൽ നിന്ന് 11 കിലോമീറ്റർ, അഥവാ 5.9 നോട്ടിക്കൽ മൈൽ അകലെയുള്ള വിമാനം 8.41 ന്, തറനിരപ്പിൽ നിന്ന് 1800 അടിപ്പൊക്കത്തിലായിരുന്നിരിക്കണമായിരുന്നു.
എന്നാൽ, ആ നേരം വിമാനം വെറും 800 ഉയരത്തിലായിരുന്നതുകൊണ്ടു മാത്രം അപകടം ഉണ്ടാകണമെന്നുമില്ല. നേരത്തേ പറഞ്ഞ 3 ഡിഗ്രി ചെരിവ് ഐഎൽഎസ് റൺവേയിലേക്കുള്ള ലാൻഡിങ്ങിനാണ് എന്നതാണ് കാരണം.
പൈലറ്റ് റൺവേ നേരിട്ടു നോക്കി കണ്ട്, ദൂരവും കാഴ്ചയുമെല്ലാം തുലനം ചെയ്ത് ഇറങ്ങുന്ന വിഎഫ്ആർ (വിഷ്വൽ ഫ്‌ലൈറ്റ് റൂൾ) ലാൻഡിങ്ങിൽ, ഈ പൊക്കം അസാധാരണമല്ല. അവിടെയാണ് ബാരാമതിയിൽ ഇന്നു രാവിലത്തെ കാലാവസ്ഥ കടന്നുവരുന്നത്.
/sathyam/media/post_attachments/outlookindia/2026-01-28/b57nrlbz/Ajit-Pawars-plane-crashes-in-Baramati-6-394596.jpg)
വിമാനം 10,000 അടിക്കു താഴേയായിരിക്കുമ്പോൾ, വിഷ്വൽ ലാൻഡിങ്ങിന് കാഴ്ചാദൂരം, സാധാരണഗതിയിൽ അഞ്ചുകിലോമീറ്റർ വേണമെന്നാണ് ചട്ടം. ബാരാമതിയിൽ വിസിബിലിറ്റി 3.2 കിലോമീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു.
എടിസിയുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ ഒന്നര കിലോമീറ്റർ കാഴചാദുരത്തിലും ഇറങ്ങാമെന്ന് ഇളവുണ്ടെങ്കിലും ആ അനുമതി ഇന്ന് കിട്ടിയിട്ടുണ്ടായിരുന്നോ എന്നു വ്യക്തമല്ല. വിമാനത്തിൽ വിവിഐപികളുണ്ടെങ്കിൽ ഇത്തരം റിസ്‌ക് എടുക്കാൻ പൈലറ്റുമാർ സാധാരണ തയ്യാറാവുകയുമില്ല എന്നത് ഇതിന് അനുബന്ധം.
വിമാനത്താവളത്തിലേക്കുണ്ടായിരുന്ന ആറു നോട്ടിക്കൽ മൈൽ ദൂരത്തിനുള്ളിൽ മരങ്ങളോ കെട്ടിടങ്ങളോ പോലുള്ള തടസ്സങ്ങൾ ഇല്ല എന്ന് സംശയാതീതമായി അറിയുകയും വേണം, ഇത്തരം ലാൻഡിങ് സുരക്ഷിതമാണെന്ന് കരുതാൻ.
റൺവേയിൽ നിന്നുള്ള ദൂരം 6 നോട്ടിക്കൽ മൈൽ, 800 അടിപ്പൊക്കം, 153 നോട്ട്‌സ് വേഗം, മിനിറ്റിൽ 448 അടി എന്ന നിരക്കിലുള്ള താഴേക്കിറക്കം-ഐഎൽഎസ് ലാൻഡിങ്ങിന് ഒരിക്കലും സുരക്ഷിതമായിരുന്നില്ലാത്ത അളവുകൾ, കുറഞ്ഞ കാഴ്ചാദൂരത്തിലുള്ള വിഷ്വൽ ലാൻഡിങ്ങിനെയും അപകടകരമാക്കി എന്നു കരുതണം.
/sathyam/media/post_attachments/bimg/cr-202601286979a95ddeb34-710300.jpg)
ഐഎൽഎസ് ഇല്ലാത്ത ബാരാമതി റൺവേയിൽ വിഷ്വൽ ലാൻഡിങ് നടത്താൻ ഇറങ്ങിവന്ന വിമാനം റൺവേ ശരിക്കും കാണാനാകാതെ 'ഗോ എറൗണ്ട്' നടത്തുകയും, തുടർന്ന്, അപ്പോഴും മെച്ചപ്പെടാതിരുന്ന വിസിബിലിറ്റിയിൽ ലാൻഡുചെയ്യാനുള്ള ശ്രമത്തിൽ വിമാനത്തിന്റെ വേഗവും ഉയരവും സുരക്ഷിതമായി നിലനിർത്താനാവാതെ നിലം തൊട്ട് തകരുകയും ചെയ്തു എന്ന് കരുതണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us