ഗുജറാത്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍

വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നു വീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു.

New Update
Untitleddgppplane

അഹമ്മദാബാദ്: ഗുജറാത്തില്‍ പരീശീലന പറക്കിലിനിടെ ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു.

Advertisment

ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നു വീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു.

ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Advertisment