ചിതാഭസ്മം ഗ്രാമത്തിലെ കുളത്തില്‍ നിമഞ്ജനം ചെയ്യണമെന്ന ഭാര്യയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ ഗുജറാത്തിലെത്തി. തിരികെ ലണ്ടനിലേക്ക് മടങ്ങുന്നതിനിടെ വിമാനാപകടത്തില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

അര്‍ജുന്‍ പട്ടോലിയ ഭാര്യ ഭാരതിക്കും 8 ഉം 4 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് താമസിച്ചിരുന്നത്.

New Update
-plane-crash

ഡല്‍ഹി: ചിതാഭസ്മം ഗ്രാമത്തിലെ കുളത്തില്‍ നിമഞ്ജനം ചെയ്യണമെന്ന ഭാര്യയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ ഗുജറാത്തിലെത്തിയ ഭര്‍ത്താവ് തിരികെ ലണ്ടനിലേക്ക് മടങ്ങുന്നതിനിടെ വിമാനാപകടത്തില്‍ മരിച്ചു.

Advertisment

അഹമ്മദാബാദില്‍ നിന്നുള്ള അര്‍ജുന്‍ പടോലിയ കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു.


അവരുടെ അവസാന ആഗ്രഹം മരണശേഷം തന്റെ ചിതാഭസ്മം അവരുടെ പൂര്‍വ്വിക ഗ്രാമത്തിലെ കുളത്തില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു. ഈ ആഗ്രഹം നിറവേറ്റുന്നതിനായാണ് അര്‍ജുന്‍ ഇന്ത്യയിലെത്തിയത്.


പക്ഷേ, ഇന്ത്യയിലേക്കുള്ള ഈ യാത്ര തന്റെ ജീവിതത്തിലെ അവസാന യാത്രയായിരിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. മറ്റുള്ളവരെല്ലാം ദാരുണമായി മരിച്ചു. അര്‍ജുന്‍ പടോലിയയും ഇതേ വിമാനത്തിലെ യാത്രക്കാരനായിരുന്നു.

അര്‍ജുന്‍ പട്ടോലിയ ഭാര്യ ഭാരതിക്കും 8 ഉം 4 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് താമസിച്ചിരുന്നത്.

ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വാഡിയ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട്. ഭാര്യ ഭാരതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു. ചിതാഭസ്മം വാഡിയയിലെ ഒരു കുളത്തില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ അവസാന ആഗ്രഹം.