അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണിട്ട് ഇന്ന് കൃത്യം ഒരു മാസം പൂര്‍ത്തിയാകുന്നു.
വിമാനാപകടത്തിന് കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട്ഓഫ് ആയതാണെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പറന്നുയര്‍ന്ന് വെറും 3 സെക്കന്‍ഡുകള്‍ക്കകം, ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതോടെ എഞ്ചിനുകള്‍ക്ക് ഇന്ധനം ലഭിക്കാതായി, വിമാനം തകര്‍ന്നുവീണു.
അപകടം നടന്ന ഉടന്‍ തന്നെ എഎഐബി വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബിജെ മെഡിക്കല്‍ കോളേജിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആദ്യ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തി. അതേ ദിവസം തന്നെ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡീകോഡ് ചെയ്യാന്‍ തുടക്കം കുറിച്ചു.
പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം എഎഐബി പുറത്തുവിട്ടു. ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് 'എന്തിനാണ് നിങ്ങള്‍ ഇന്ധനം ഓഫ് ചെയ്തത്?' എന്ന് ചോദിക്കുന്നുണ്ട്. 'ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.'എന്നാണ് മറുപടി.
ഇന്ധനം നിര്‍ത്തലാക്കാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൈലറ്റ് 'മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ' എന്ന് പറഞ്ഞോ ഇല്ലയോ എന്നതും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ബോയിംഗിനെതിരെ ഇതുവരെ നടപടിയില്ല. അപകടത്തില്‍ 242 യാത്രക്കാര്‍ ഉള്‍പ്പെടെ 270 ലധികം പേര്‍ മരിച്ചു.
വിമാനാപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണം തുടരുകയാണ്. അന്തിമ കാരണം കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകളും വിദഗ്ധരുടെ വിലയിരുത്തലുകളും നടക്കും.
എഎഐബിയുടെ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ദ്രുതഗതിയിലുമാണ് പുരോഗമിക്കുന്നത്. എന്നാല്‍ ഇന്ധനം നിയന്ത്രണ സ്വിച്ച് ഓഫ് ആയതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.