/sathyam/media/media_files/2026/01/04/crime-2026-01-04-13-53-53.jpg)
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​കാ​സ്​ന​ഗ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി.
സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ൽ പോ​യി.
പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​നീ​ഷ തോ​മ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
വി​കാ​സ്​ന​ഗ​ർ കോ​ട്​വാ​ലി പ​രി​ധി​യി​ലു​ള്ള ധാ​ലി​പ്പൂ​രി​ലെ ശ​ക്തി ക​നാ​ലി​ന് സ​മീ​പ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ വി​ര​ലു​ക​ളും മൂ​ക്കും അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.
ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല ത​ക​ർ​ത്ത​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ധാ​ലി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷ, മ​രു​ന്ന് വാ​ങ്ങാ​നാ​യി ത​ന്‍റെ ബ​ന്ധു​വാ​യ സു​രേ​ന്ദ്ര​യെ​ന്ന യു​വാ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ല.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.
ഇ​തി​ൽ മ​നീ​ഷ​യും സു​രേ​ന്ദ്ര​യും ഒ​രു​മി​ച്ച് ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.
കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന മൂ​ർ​ച്ച​യു​ള്ള അ​രി​വാ​ളി​ന് സ​മാ​ന​മാ​യ ആ​യു​ധം സു​രേ​ന്ദ്ര അ​ടു​ത്ത കാ​ല​ത്താ​ണ് വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യി.
മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ആ​യു​ധ​വും ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ക​നാ​ലി​ൽ ചാ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. എ​സ്ഡി​ആ​ർ​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​നാ​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
കൊ​ല​പാ​ത​ക​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ഡെ​റാ​ഡൂ​ൺ എ​സ്പി അ​ജ​യ് സിം​ഗ് അ​റി​യി​ച്ചു.
എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും യു​വാ​വി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us