/sathyam/media/media_files/2aXxgGARf5EJNjYxEbKf.jpg)
ഡല്‍ഹി: ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി. പരിപാടിയുടെ ഭാഗമായി നിരവധി ലോക നേതാക്കളെ അദ്ദേഹം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റാലിയന്‍ പ്രസിഡന്റിന്റെ കീഴില്‍ നടക്കുന്ന അപുലിയ മീറ്റിംഗില്‍ ലോകനേതാക്കളും പങ്കെടുക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മോദിയെ സ്വാഗതം ചെയ്യും. കഴിഞ്ഞ സെപ്തംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.
ലോക നേതാക്കളുമായി പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം വളര്‍ത്താനും ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദര്‍ശനം ജി 7 ഉച്ചകോടിക്കായി യൂറോപ്യന്‍ രാജ്യത്തിലേക്കായതില്‍ സന്തോഷമുണ്ടെന്ന് ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us