Advertisment

മതപരമായ വേര്‍തിരിവ് ഉണ്ടാക്കും വിധത്തില്‍ പ്രചാരണം നടത്തി; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

പെരുമാറ്റച്ചട്ട ലംഘനമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കുമെന്ന്, ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. കമ്മിഷന് അതില്‍ സ്വതന്ത്ര അധികാരമുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi ramarajyam.jpg

ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മതപരമായ വേര്‍തിരിവ് ഉണ്ടാക്കും വിധത്തില്‍ പ്രചാരണം നടത്തിയെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

Advertisment

പെരുമാറ്റച്ചട്ട ലംഘനമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കുമെന്ന്, ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. കമ്മിഷന് അതില്‍ സ്വതന്ത്ര അധികാരമുണ്ട്. ഹര്‍ജി കഴമ്പില്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രചാരണം സംബന്ധിച്ചു പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ പറഞ്ഞു.

Advertisment