ഡല്‍ഹി: 1919-ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വരും തലമുറകള്‍ അവരുടെ അജയ്യമായ ആത്മാവിനെ എപ്പോഴും ഓര്‍ക്കും' എന്ന് അദ്ദേഹം പറഞ്ഞു.
കൊളോണിയല്‍ ഭരണകൂടത്തിന് അടിച്ചമര്‍ത്തല്‍ അധികാരങ്ങള്‍ നല്‍കിയ റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ 1919 ലെ ഈ ദിവസം അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു.
'ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികള്‍ക്ക് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വരും തലമുറകള്‍ അവരുടെ അജയ്യമായ ആത്മാവിനെ എപ്പോഴും ഓര്‍ക്കും,' എക്സിലെ ഒരു പോസ്റ്റില്‍ മോദി പറഞ്ഞു.
'നമ്മുടെ രാഷ്ട്രചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു അത്. അവരുടെ ത്യാഗം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി,' അദ്ദേഹം പറഞ്ഞു.