ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതിയായ 'ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' സമ്മാനിച്ചു. മോദിയുടെ വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതക്കും ആഗോള തലത്തില്‍ ഉള്ള ശക്തമായ നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം നല്‍കിയത്.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാന സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ജോണ്‍ ഡ്രാമണി മഹാമയാണ് ഈ ബഹുമതി കൈമാറിയത്.
''ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' എന്ന ബഹുമതി ലഭിച്ചതില്‍ അഭിമാനിക്കുന്നു,' എന്ന് പ്രധാനമന്ത്രി മോദി എക്സില്‍ അറിയിച്ചു.
ഇത് വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിലാണ് താന്‍ ഈ ബഹുമതി സ്വീകരിക്കുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.