ഡല്‍ഹി: ഗുജറാത്തിലെ കച്ചില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കച്ചിലെ സര്‍ ക്രീക്ക് ഏരിയയിലെ ലക്കി നാലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് ബിഎസ്എഫ് യൂണിഫോമില്‍ എത്തിയ പ്രധാനമന്ത്രി മധുരം വിതരണം ചെയ്തു.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്‍, എല്ലാവര്‍ക്കും ആരോഗ്യവും സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നു.
മാ ലക്ഷ്മിയുടെയും ശ്രീ ഗണേശന്റെയും അനുഗ്രഹത്താല്‍ എല്ലാവര്‍ക്കും ഐശ്വര്യമുണ്ടാകട്ടെയെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.