Advertisment

‘അദ്ദേഹം മികവിന്റെ പര്യായം‘: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്.

New Update
neeraj chopra modi new

ന്യൂഡൽഹി: ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമാന്യമായ കഴിവുള്ള നീരജ് ചോപ്ര മികവിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും കൃത്യതയും അഭിനിവേശവും അത്ലറ്റിക്സിന് മാത്രമല്ല, കായിക ലോകത്തിന് ആകെ ആവേശമാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക് താരം അർഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്ററായിരുന്നു അദ്ദേഹത്തിന്റെ ദൂരം. 86.67 മീറ്റർ ദൂരം കടന്ന ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്ക് വെങ്കലം നേടി.

 

narendra modi neeraj chopra
Advertisment