ഡൽഹി: ഉക്രെയ്നുമായുള്ള സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാല പ്രശ്നങ്ങൾക്ക് യുദ്ധം പരിഹാരമല്ലെന്ന് മോദി പറഞ്ഞു.
"യുദ്ധഭൂമിയിൽ ഒരു പരിഹാരവുമില്ല. ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴി," പ്രധാനമന്ത്രി പുടിനെ അറിയിച്ചു, പ്രാദേശിക അഖണ്ഡതയും പരമാധികാരവും ഉൾപ്പെടെ യുഎൻ ചാർട്ടറിനെ മാനിക്കുന്നതിലുള്ള നിലപാട് ഇന്ത്യ നിലനിർത്തുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു.
ജി 7 ഉച്ചകോടിക്കിടെ ഉക്രേനിയൻ പ്രസിഡൻ്റ് വോളോദിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒരു മാസത്തിനുള്ളിലാണ് പുടിനോടുള്ള പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന.