ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/buRNVOVFYbEUdH4YcJrJ.jpg)
റാഞ്ചി: ബിജെപി സര്‍ക്കാര് അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Advertisment
'25 വർഷമായി ഞാൻ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹമാണ് എനിക്കെതിരെ ഒരു അഴിമതി ആരോപണവുമില്ലാത്തതിന് കാരണം'- പ്രധാനമന്ത്രി പറഞ്ഞു.
500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും തന്റെ ഭരണത്തിലെ നാഴികകല്ലുകളാണ്.
ജെഎംഎം-കോൺഗ്രസ് നേതാക്കൾ അഴിമതിയിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിക്കുന്നുവെന്നും തനിക്ക് സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us