പ്രധാനമന്ത്രി മോദി 28 ന് ഗുജറാത്തില്‍ :4,800 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ഗുജറാത്തിലെ അംറേലി ജില്ലയില്‍ 4,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 28ന് നിര്‍വഹിക്കും.

author-image
രാജി
New Update
modi pm

ഗുജറാത്ത്: ഗുജറാത്തിലെ അംറേലി ജില്ലയില്‍ 4,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 28ന് നിര്‍വഹിക്കും.സൗരാഷ്ട്ര മേഖലയിലെ അമ്രേലി, ജാംനഗര്‍, മോര്‍ബി, ദേവഭൂമി ദ്വാരക, ജുനഗഡ്, പോര്‍ബന്തര്‍, ബോട്ടാഡ് ജില്ലകള്‍, കച്ച് എന്നിവിടങ്ങളിലായി 1,600 വികസന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Advertisment

പുതിയ പദ്ധതികള്‍ക്കായി 112 കോടിയും പൂര്‍ത്തിയായ പദ്ധതികള്‍ക്ക് 644 കോടിയും ഉള്‍പ്പെടെ 705 കോടി രൂപയുടെ ജലവിതരണ വകുപ്പിന്റെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമ്രേലി ജില്ലയിലെ ഗഗാഡിയോ നദിയില്‍ 35 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഭാരതമാതാ സരോവരത്തിന്റെ ഉദ്ഘാടനവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടൊപ്പം പിറ്റ് റീചാര്‍ജ്, ബോര്‍ റീചാര്‍ജ്, കിണര്‍ റീചാര്‍ജ് തുടങ്ങിയ 1,000 പദ്ധതികളുടെ ഉദ്ഘാടനവും ജലവിഭവ വകുപ്പിന് കീഴില്‍ 20 കോടി രൂപയുടെ 590 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ബോട്ടാദ് ജില്ലയ്ക്കുള്ള നവദ-ചാവന്ദ് ബള്‍ക്ക് പൈപ്പ് ലൈനിന്റെ ഉദ്ഘാടനവും ഭാവ്നഗര്‍ ജില്ലയില്‍ പാസവി ഗ്രൂപ്പ് ഓഗ്മെന്റേഷന്‍ വാട്ടര്‍ സപ്ലൈ സ്‌കീം 2-ന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നവദ-ചാവന്ദ് ബള്‍ക്ക് പൈപ്പ്ലൈന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ബൊട്ടാഡ്, അമ്രേലി, ജുനാഗഡ്, രാജ്കോട്ട്, പോര്‍ബന്തര്‍ ജില്ലകളിലെ 1,298 ഗ്രാമങ്ങളിലും 36 പട്ടണങ്ങളിലും 28 കോടി ലിറ്റര്‍ അധിക ജലം നല്‍കുമെന്നും ഏകദേശം 6.7 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഭാവ്നഗര്‍ ജില്ലയില്‍, മഹുവ, തലജ, പാലിതാന താലൂക്കുകളിലെ 95 ഗ്രാമങ്ങളില്‍ ഏകദേശം 2.75 ലക്ഷം ജനസംഖ്യയുള്ള 95 ഗ്രാമങ്ങള്‍ക്ക് ഈ ജലപദ്ധതി പ്രയോജനം ചെയ്യും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) 2,800 കോടി രൂപയുടെ വിവിധ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. കൂടാതെ, റെയില്‍വേ വകുപ്പിന് കീഴില്‍ 1,094 കോടി രൂപ ചെലവില്‍ ഭുജ്-നാലിയ ഗേജ് പരിവര്‍ത്തന പദ്ധതിയും ആരംഭിക്കും.

ഒക്ടോബര്‍ 28-ന് ഭുജ്-നാലിയ ഗേജ് മാറ്റല്‍ പദ്ധതി പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും. 1,094 കോടി രൂപ ചെലവില്‍ 24 വലിയ പാലങ്ങള്‍, 254 ചെറിയ പാലങ്ങള്‍, മൂന്ന് റോഡ് മേല്‍പ്പാലങ്ങള്‍, 30 റോഡ് അണ്ടര്‍ബ്രിഡ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, പോര്‍ബന്തര്‍ ജില്ലയിലെ മൊകര്‍സാഗറിലെ കാര്‍ലി റീചാര്‍ജ് റിസര്‍വോയറില്‍ ലോകോത്തര സുസ്ഥിര ഇക്കോ ടൂറിസം വികസനം ഉള്‍പ്പെടെ 200 കോടി രൂപയുടെ ടൂറിസം അനുബന്ധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Advertisment