/sathyam/media/media_files/y2d3o4Hs2Zkk5RUA5OE0.jpg)
ഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജൂണ്‍ 6 ന് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാനഡ തയ്യാറാണ്, അദ്ദേഹം എക്സില്‍ കുറിച്ചു.
പരസ്പര ധാരണയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കാനഡയുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് സന്ദേശത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ രാജ്യത്തെ സറേയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.