ഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദ.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 നാണ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. നിലവില്‍ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗുജറാത്തിലെ കെവാഡിയയിലെ യൂണിറ്റി ഓഫ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പരേഡില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാണ്.
ദീപാവലി വേളയില്‍ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകളും അറിയിച്ചു. രാജ്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്‍, എല്ലാവര്‍ക്കും ആരോഗ്യവും സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നു.
ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താല്‍ എല്ലാവര്‍ക്കും ഐശ്വര്യമുണ്ടാകട്ടെയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.