ടാറ്റ-എയര്‍ബസ് എയര്‍ക്രാഫ്റ്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്ത് മോദിയും പെഡ്രോ സാഞ്ചസും: 2026ല്‍ 40 സി-295 വിമാനങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും: പദ്ധതി ഇന്ത്യ-സ്‌പെയിന്‍ ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി

ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്‌പെയിനിനുമുള്ള പങ്കാളിത്തത്തിന് പുതിയ ദിശാബോധം നല്‍കുകയാണെന്നും അദ്ദേഹം

New Update
PM, Spanish counterpart launch Tata-Airbus aircraft plant

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ വിമാന നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും.

Advertisment

സ്‌പെയിനിലെ എയര്‍ബസുമായി സഹകരിച്ചാണ് സി-295 യുദ്ധവിമാനം നിര്‍മ്മിക്കുക. 2026 മുതല്‍ 40 സി-295 വിമാനങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

വിമാന നിര്‍മ്മാണ ശേഷി ഇന്ത്യ-സ്‌പെയിന്‍ ബന്ധം ശക്തിപ്പെടുത്തുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്‌പെയിനിനുമുള്ള പങ്കാളിത്തത്തിന് പുതിയ ദിശാബോധം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി-295 വിമാനങ്ങളുടെ നിര്‍മ്മാണ ഫാക്ടറി ഞങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ ഫാക്ടറി ഇന്ത്യ-സ്‌പെയിന്‍ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' ദൗത്യവും ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Advertisment