ഡല്‍ഹി: മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ തീരുമാനത്തില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാന്‍ നിധി ഫണ്ടിന്റെ 17-ാം ഗഡു പുറത്തിറക്കുന്നതിനായുള്ള ഉത്തരവിലാണ് പ്രധാനമന്ത്രി തിങ്കളാഴ്ച ഒപ്പുവച്ചത്.
ഈ ഗഡു ഏകദേശം 9.3 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുകയും 20,000 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും.
കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫയലില്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. കിസാന്‍ കല്യാണിന് പൂര്‍ണ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഞങ്ങളുടേത്. അതിനാല്‍ ചുമതലയേറ്റശേഷം ഒപ്പിട്ട ആദ്യ ഫയല്‍ കര്‍ഷക ക്ഷേമവുമായി ബന്ധപ്പെട്ടാകുന്നത് ഉചിതമാണ്.
വരും കാലങ്ങളിലും കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.