Advertisment

ഗൂഗില്‍ മാപ്പ് പോലീസുകാരെയും വഴിതെറ്റിച്ചു. അസമില്‍ റെയ്ഡ് നടത്താനെത്തിയ പൊലീസ് സംഘം എത്തിയത് നാഗാലാന്‍ഡില്‍. സിവില്‍ ഡ്രസിലെത്തിയ പൊലീസ് സംഘത്തെ അക്രമികളെന്ന് കരുതി നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടു !

ആധുനിക ആയുധങ്ങളുമായി പോലീസ് സംഘത്തെ കണ്ടപ്പോള്‍ നാട്ടുകാര്‍ കുറ്റവാളികളെന്നു കരുതി അവര്‍ പോലീസ് സംഘത്തെ ആക്രമിക്കുകയും അവരെ ബന്ദികളാക്കുകയും ചെയ്തു. പൊലീസ് പറഞ്ഞു.

New Update
Upolice ntitledtirupsati

ഡല്‍ഹി: അസമില്‍ റെയ്ഡ് നടത്താനായി ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പുറപ്പെട്ട പോലീസ് സംഘം എത്തിയത് നാഗാലാന്‍ഡില്‍. സിവില്‍ ഡ്രസിലെത്തിയ പൊലീസ് സംഘത്തെ നാട്ടുകാര്‍ ക്രിമിനലുകളെന്ന് തെറ്റിദ്ധരിച്ച് ബന്ദികളാക്കുകയും ചെയ്തു. സിവില്‍ ഡ്രസില്‍ ആയുധങ്ങളുമായി എത്തിയ പൊലീസ് സംഘമാണ് നാട്ടുകാരുടെ പിടിയിലായത്.

Advertisment

ജനുവരി എട്ടിനാണ് അസം പോലീസ് ഉദ്യോഗസ്ഥര്‍ അസമിലെ ഒരു ജില്ലയിലേക്ക് പോയത്. അസമിലെ ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള 16 അംഗ പോലീസ് സംഘം ഒരു പ്രതിയെ പിടികൂടാനായാണ് റെയ്ഡിന് പുറപ്പെട്ടത്


ഇതിനിടയില്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ച വഴിയിലൂടെ പോകുന്നതിനിടെ സംഘം നാഗാലാന്‍ഡിലെ മൊകോക്ചംഗ് ജില്ലയില്‍ എത്തുകയായിരുന്നു. ഇവിടെവെച്ച് നാട്ടുകാര്‍ ഇവരെ ആക്രമിക്കുകയും രാത്രി മുഴുവന്‍ ബന്ദികളാക്കുകയും ചെയ്തു.

ഗൂഗിള്‍ മാപ്പില്‍ കാണിച്ച ആസാമിലെ തേയിലത്തോട്ട പ്രദേശമായിരുന്നു ഇത്. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ നാഗാലാന്‍ഡ് അതിര്‍ത്തിയിലായിരുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ റൂട്ട് അന്വേഷിച്ച പോലീസ് സംഘം ആശയക്കുഴപ്പം മൂലം നാഗാലാന്‍ഡിലേക്ക് പോയി. 

ഇവിടെ ആധുനിക ആയുധങ്ങളുമായി പോലീസ് സംഘത്തെ കണ്ടപ്പോള്‍ നാട്ടുകാര്‍ കുറ്റവാളികളെന്നു കരുതി അവര്‍ പോലീസ് സംഘത്തെ ആക്രമിക്കുകയും അവരെ ബന്ദികളാക്കുകയും ചെയ്തു. പൊലീസ് പറഞ്ഞു.


16 പോലീസുകാരില്‍ മൂന്ന് പേര്‍ മാത്രമാണ് യൂണിഫോമില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ സിവില്‍ ഡ്രെസ്സില്‍ ആയിരുന്നു. ഇതോടെ പ്രദേശവാസികള്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടായി. ഇവരുടെ ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്


നാഗാലാന്‍ഡില്‍ പൊലീസുകാരെ ബന്ദികളാക്കിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് മൊകോക്ചുങ്ങിലെ പൊലീസ് എസ്പിയെ ബന്ധപ്പെട്ടു. അസം പോലീസുകാരെ രക്ഷിക്കാന്‍ നാഗാലാന്‍ഡ് പൊലീസിലെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. 

ലോക്കല്‍ പോലീസിന്റെ അനുനയത്തിന് ശേഷം ആളുകള്‍ പരിക്കേറ്റ പോലീസുകാരനെയും 5 പേരെയും വിട്ടയച്ചു. ബാക്കി 11 പേരെ രാത്രി മുഴുവന്‍ ബന്ദികളാക്കിയ ശേഷം രാവിലെ വിട്ടയച്ചു. ബന്ദികളാക്കിയ എല്ലാ പോലീസുകാരും ജോര്‍ഹട്ടില്‍ എത്തിയിട്ടുണ്ട്.

Advertisment