ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരനെ വെടിവച്ചു വീഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ട് ഞെട്ടി പൊലീസ്.
ഗച്ചിബൗളിയിലെ പ്രിസം പബ്ബിന് സമീപം സിസിഎസ് പൊലീസിന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലാണ് ബത്തുല പ്രഭാകര്‍ (30) പിടിയിലായത്.
കവര്‍ച്ചയ്ക്ക് 333 കോടിയുടെ ടാര്‍ജറ്റ് പ്ലാനാണ് ിാള്‍ ഉണ്ടാക്കിയിരുന്നത്. കൂടാതെ നൂറോളം സ്ത്രീകളുമായി ഡേറ്റിങ് നടത്തിയെന്നും മൊഴിയിലുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി വന്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്
ഐടി കൊറിഡോറില്‍ പ്രതിമാസം 50,000 രൂപ വാടക വരുന്ന ആഢംബര അപ്പാര്‍ട്ട്മെന്റിലാണ് താമസം. വീട്ടില്‍ സ്വകാര്യ ജിം, യാത്ര ബിഎംഡബ്ല്യു, ഓഡി പോലുള്ള ആഡംബര കാറുകളിലുമാണ്.
പാചകത്തിനും പരിചരണത്തിനും ശമ്പളക്കാര്‍, പബ്ബുകളിലും റസ്റ്റോറന്റുകളിലും ടിപ്പായി നല്‍കുന്നത് ആയിരത്തിലേറെ രൂപയാണെന്നും പൊലീസ് പറുന്നു.
ചോദ്യം ചെയ്യലില്‍ തന്റെ ജീവിത ലക്ഷ്യങ്ങള്‍ എഴുതിയ ഒരു ഡയറി ബത്തുല്‍ പൊലീസിന് നല്‍കി.
വിശാഖപട്ടണം ജയിലില്‍ ആയിരിക്കുമ്പോള്‍ സൗഹൃദത്തിലായ സഹകുറ്റവാളി വഴിയാണ് പിന്നീട് ഇയാള്‍ 10 ലക്ഷം രൂപ ചെലവഴിച്ച് ബിഹാറില്‍ നിന്ന് മൂന്ന് നാടന്‍ തോക്കുകളും 500 വെടിയുണ്ടകളും വാങ്ങുന്നത്.
ഔട്ടര്‍ റിങ് റോഡിനടുത്തുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ വെടിവയ്പ്പ് പരിശീലിച്ചു. പരിശീലനത്തിനിടെ ഒരു നായയെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്.