പഠനത്തില്‍ മികവ് പുലര്‍ത്തിയില്ല. രണ്ട് മക്കളെ ബക്കറ്റില്‍ മുക്കിക്കൊന്ന് പിതാവ്, ശേഷം ജീവനൊടുക്കി. സംഭവം ആന്ധ്രാപ്രദേശിൽ

New Update
G

ഹൈദരാബാദ്: പഠനത്തില്‍ മോശമാണെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഒ എന്‍ ജി സി ജീവനക്കാരനായ വി ചന്ദ്ര കിഷോര്‍ (37) ആണ് ക്രൂരകൃത്യം ചെയ്തത്. ആന്ധ്രാ പ്രദേശിലെ കാകിനടയിലാണ് സംഭവം.

Advertisment

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുട്ടികളെ ബക്കറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു പിതാവ് വി ചന്ദ്ര കിഷോര്‍. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അതിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 


ഈ ദുരന്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോറന്‍സിക് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായും കുട്ടികള്‍ ഒരു ബക്കറ്റില്‍ ജീവനില്ലാത്ത നിലയിലായിരുന്നെന്നും കിഷോറിന്റെ ഭാര്യ റാണി പരാതിയില്‍ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. 

പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സര ലോകത്ത് അവര്‍ കഷ്ടപ്പെടുമെന്ന് ഭയന്നാണ് കിഷോര്‍ മക്കളെ കൊന്നതെന്നാണ് ആത്മഹത്യാ കുറിപ്പുള്ളതെന്നാണ് പൊലീസ് പറയുന്നത്.

Advertisment