New Update
/sathyam/media/media_files/2025/05/05/VSOYMKAhbh428UUFNOrI.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ സുരക്ഷാ ജീവനക്കാരനെ വാഹനം ഇടിച്ചു വീഴ്ത്തിയ എസ്യുവി ഡ്രൈവര്‍ അറസ്റ്റില്‍.
Advertisment
ഫയര്‍വാള്‍ സെക്യൂരിറ്റീസിലെ സുരക്ഷാ ജീവനക്കാരനായ രാജീവ് കുമാറിനെയാണ് 24 കാരനായ വിജയ് ലാല വാഹനം ഇടിച്ച് വീഴ്ത്തിയത്. വിജയ് ലാലെയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ മഹീന്ദ്രാ ഥാര്‍ എന്ന എസ്യുവി വാഹനം പിടിച്ചെടുത്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ആറു മണിയോടെ വിജയ് ലാലെ ഫയര്‍വാള്‍ സെക്യൂരിറ്റീസിലൂടെ കടന്നുപോകുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന ഇയാള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കാന്‍ തുടങ്ങി. സെക്യൂരിറ്റി ജീവനക്കാരന്‍ ഹോണ്‍ അടിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ ദേഷ്യപ്പെടുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.