പ്രായപൂർത്തിയാകാത്ത ശിഷ്യന്മാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; സ്വാമി അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

New Update
2799509-untitled-1

ലക്നൗ: ജ്യോതിഷ് പീഠം ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പ്രയാഗ്‌രാജിലെ പ്രത്യേക കോടതി ഉത്തരവിട്ടു.

Advertisment

പ്രായപൂർത്തിയാകാത്ത രണ്ട് ശിഷ്യരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ശങ്കരാചാര്യർക്കും സഹായി മുകുന്ദാനന്ദ് ബ്രഹ്മചാരിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജുൻസി പോലീസിനോട് കോടതി നിർദേശിച്ചത്.

2025-ലെ കുംഭമേളയ്ക്കും 2026-ലെ മാഘമേളയ്ക്കും മുന്നോടിയായി പ്രയാഗ്‌രാജിൽ നടന്ന മതപരമായ ക്യാമ്പുകൾക്കിടെയും വാഹനത്തിനുള്ളിലും വെച്ച് ലൈംഗിക ചൂഷണം നടന്നതായാണ് എഫ്.ഐ.ആറിലെ ആരോപണം.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച സ്വാമി അവിമുക്തേശ്വരാനന്ദ, ഇത് തനിക്കെതിരെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കി.

പരാതിക്കാരനായ അശുതോഷ് ബ്രഹ്മചാരി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കയറ്റുമതി നിരോധിക്കണമെന്നും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരസ്യമായി വെല്ലുവിളിച്ചതിലൂടെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.

Advertisment