/sathyam/media/media_files/icrJ80gtuCqSrmJgABXV.png)
മുംബൈ: പൊലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അറസ്റ്റിലായി. ഭാര്യ സ്മിതയും മകൻ പ്രതീപ് കുമാറുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. മുംബൈയിലാണ് സംഭവം.
സെപ്റ്റംബർ 9-നാണ് കൊല നടന്നിരിക്കുന്നതെന്നാണ് വിവരം. പോലീസ് കോൺസ്റ്റബിൾ പ്രവീൺ സൂര്യവംശിയാണ് ഭാര്യയുടെയും മകൻ്റെയും മർദ്ദനത്തിൽ മരിച്ചത്.
കുടുംബത്തിൽ സാമ്പത്തിക വിഷയങ്ങളെച്ചൊല്ലി വഴക്കുകൾ പതിവായിരുന്നു. ഒരു വഴക്കിനിടെ പ്രവീൺ കൈയ്യിലുണ്ടായിരുന്ന എടിഎം കാർഡ് സഹോദരന് നൽകിയതിനെ തുടർന്ന് ഭാര്യയുമായി വലിയ തർക്കമുണ്ടായി. പിന്നാലെ അവർ പ്രവീണിനെ ആക്രമിക്കുകയും ജനലിനരികിലേക്ക് തള്ളുകയും ചെയ്തു. അതോടെ ഗ്ലാസ് പൊട്ടി പ്രവിണിൻ്റെ കൈകളിൽ ഗുരുതരമായ മുറിവുണ്ടായി.
രക്തം വാർന്ന് അപകടാവസ്ഥയിലായിട്ടും ഭാര്യയും മകനും ആശുപത്രിയിൽ കൊണ്ടുപോകാതെ ഉപേക്ഷിച്ചു. പന്നീട് മണിക്കൂറുകൾക്കുശേഷം, ബന്ധുക്കൾ വീട്ടിലേക്ക് എത്തിയപ്പോൾ പ്രവിണിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.