ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി; മരണ കാരണം കടക്കെണിയെന്ന് സൂചന

New Update
1391563-crime.webp

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി. തെ​ലു​ങ്കാ​ന​യി​ലെ രാ​മു​നി​പ​ട്‌​ല​യി​ൽ രാ​വി​ലെ​യാ​ണ് സം​ഭ​വം. സി​ദ്ദി​പേ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​ഴ്‌​സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യ എ. ​ന​രേ​ഷാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Advertisment

ക​ള​ക്ട​ർ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്ന​തി​നാ​ൽ ന​രേ​ഷ് ചി​ന്ന​ക്കോ​ഡൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്വ​ന്തം നാ​ടാ​യ രാ​മു​നി​പ​ട്‌​ല​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ദ്ദി​പേ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ. ശ്വേ​ത അ​റി​യി​ച്ചു.

ന​രേ​ഷ് ക​ട​ക്കെ​ണി​യി​ലാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​താ​വാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Advertisment