New Update
/sathyam/media/media_files/2025/10/12/sathyanarayana-jpg-2025-10-12-19-00-59.webp)
ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സൂര്യാപേട്ട് ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ സത്യനാരായണയെയാണ് (54) സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ഒരുവര്‍ഷം മുന്‍പുണ്ടായ അപകടംമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ സത്യനാരായണയെ അലട്ടിയിരുന്നതായാണ് വിവരം. ഇതാകാം സത്യനാരായണയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
“ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്”, സൂര്യാപേട്ട് റൂറല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.